മുഖത്ത് ചുളിവുണ്ടെങ്കിൽ സൂക്ഷിക്കണം; ചില സൂചനകളാണ്


നമുക്കെല്ലാവർക്കും ചുളിവുകൾ, വരകൾ, പാടുകൾ എന്നിവയുണ്ട്. ഇത് ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. പ്രായമാകുന്നതിലൂടെ അത് നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി അൽപം ശ്രദ്ധിച്ചാൽ ഒരുപരിധി വരെ നിങ്ങൾക്ക് ഇതിനെ ഇല്ലാതാക്കാവുന്നതാണ്. എന്നാല്‍ ചില ചുളിവുകൾ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചിലത് സൂചിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അല്‍പം പ്രാധാന്യത്തോടെ തന്നെ കാണേണ്ടതാണ്. എന്നാൽ നമ്മുടെ ചുളിവുകൾക്ക് നമ്മുടെ പ്രായത്തേക്കാൾ കൂടുതൽ വെളിപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?

നിങ്ങളുടെ കണ്ണുകളുടെ നിറത്തിന് നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് പറയാൻ കഴിയുന്നതുപോലെ തന്നെ നിങ്ങളുടെ ചുളിവുകൾ ആരോഗ്യത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ഉണ്ടാവാൻ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പറയുന്നുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, മുഖം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് കാണിക്കുന്നത്. ഇതിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. മുഖത്തുണ്ടാവുന്ന ചുളിവുകൾ നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മുഖത്ത് ചുളിവുണ്ടെങ്കിൽ സൂക്ഷിക്കണം; ചില സൂചനകളാണ്

മുഖത്ത് ചുളിവുണ്ടെങ്കിൽ സൂക്ഷിക്കണം; ചില സൂചനകളാണ്

നിങ്ങളുടെ നെറ്റിയിൽ ചുളിവുകൾ ഉണ്ടോ? ആഴത്തിലുള്ള നെറ്റിയിലെ ചുളിവുകൾ രക്തപ്രവാഹം കുറയുന്നതിന്‍റെ സൂചനയാണ്. 32 നും 62 നും ഇടയിൽ പ്രായമുള്ള മൂവായിരത്തിലധികം മുതിർന്നവരെ 20 വർഷമായി നിരീക്ഷിച്ച ശാസ്ത്രജ്ഞർ, നെറ്റിയിലെ ആഴത്തിലുള്ള ചുളിവുകൾ ഉള്ളവർ ചുളിവുകളില്ലാത്ത ആളുകളേക്കാൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തി. നെറ്റിയിലെ ചുളിവുകൾ നിങ്ങളുടെ രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടതാണ്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് നെറ്റിയിലെ രക്തക്കുഴലുകൾ മികച്ചതാണെന്നും അതിനാൽ ധമനികളിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടെങ്കില്‍ അത് പെട്ടെന്ന് തന്നെ നിങ്ങളുടെ നെറ്റിയില്‍ ചുളിവുകളുടെ രൂപത്തിൽ കാണപ്പെടുന്നുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.

പുരികത്തിന് ചുറ്റും - കിഡ്നി പ്രശ്നങ്ങൾ

പുരികത്തിന് ചുറ്റും - കിഡ്നി പ്രശ്നങ്ങൾ

നിങ്ങളുടെ പുരികങ്ങൾക്കിടയിലും കണ്ണിനിടയിലും ഉണ്ടാവുന്ന ചുളിവുകൾ പലപ്പോഴും നിങ്ങളുടെ ആന്തരികാവയവങ്ങൾ ദുർബലമായ അവസ്ഥയിലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. വലത് പുരികത്തിനടുത്തുള്ള ചുളിവ് കരളുമായി പ്രത്യേകമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ അനാരോഗ്യം ഉണ്ടാവുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ തലപൊക്കുന്നത്. ആരോഗ്യകരമായ കരളിനെ വേണ്ടി സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പച്ചക്കറികൾ, മധുരമുള്ള പഴങ്ങൾ, ധാന്യങ്ങൾ എന്നിവ അതിനായി ശീലമാക്കാവുന്നതാണ്. ഇത് കിഡ്നി പ്രവർത്തനക്ഷമമല്ല എന്നതിന്‍റെ ഒരു ചെറിയ സൂചന കൂടി നൽകുന്നുണ്ട്. എന്നാൽ ഉറക്കമില്ലായ്മയും മറ്റ് പ്രശ്നങ്ങളും പലപ്പോഴും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുമുണ്ട്.

കണ്ണിന് ചുറ്റും കറുപ്പ് -ദഹന പ്രശ്നങ്ങള്‍

കണ്ണിന് ചുറ്റും കറുപ്പ് -ദഹന പ്രശ്നങ്ങള്‍

കണ്ണിന് ചുറ്റും കറുപ്പ് അടിയുന്ന അവസ്ഥ നിങ്ങള്‍ക്ക് ഉണ്ട് എന്നുണ്ടെങ്കിൽ അത് നിങ്ങളിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ കണ്ണിന് ചുറ്റും എന്തെങ്കിലും നിറം വ്യത്യാസം ഉണ്ടെങ്കിലും അൽപം ശ്രദ്ധിക്കണം. ചർമ്മത്തിൽ ചുവപ്പ് അല്ലെങ്കിൽ മറ്റ് നിറവ്യത്യാസം എന്നിവ നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും മനസ്സിലാക്കണം. അത് കൂടാതെ നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ ഉടനേ തന്നെ കാണാൻ ശ്രമിക്കണം.

 കണ്ണിന് വശത്ത് - കാഴ്ച പ്രശ്നം

കണ്ണിന് വശത്ത് - കാഴ്ച പ്രശ്നം

കണ്ണിന്‍റെ ഇരുവശത്തുമായി ഇത്തരത്തിലുള്ള ചുളിവുകൾ ഉണ്ടെങ്കിൽ അത് ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരം വരകൾ കാണിക്കുന്നത് നിങ്ങളഉടെ കാഴഅച ശക്തി പ്രശ്നത്തിലാണ് എന്നുള്ളതാണ്. നിങ്ങളുടെ ഫോൺ, ടിവി അല്ലെങ്കിൽ കമ്പ്യൂട്ടർ സ്ക്രീൻ എന്നിവയുടെ ഉപയോഗം വളരെയധികം കൂടുതലാണെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകളിലേക്ക് എത്തുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ഇത്തരം വരകൾ ആമാശയം, വൃക്ക, കരൾ എന്നിവ പോലുള്ള ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ആന്തരാവയവങ്ങൾ കൃത്യമായല്ല പ്രവർത്തിക്കുന്നത് എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

കണ്ണിന് താഴെ - ശ്വാസകോശപ്രശ്നം

കണ്ണിന് താഴെ - ശ്വാസകോശപ്രശ്നം

കണ്ണിന് താഴെ നിങ്ങള്‍ക്ക് ചുളിവുകൾ ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളിൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണാകുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ സ്ഥിരമായി മാറാതെ നിൽക്കുകയാണെങ്കിൽ ഉടനേ തന്നെ നല്ലൊരു ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതൽ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

വായുടെ വശങ്ങളിൽ -കുടല്‍ സംബന്ധം

വായുടെ വശങ്ങളിൽ -കുടല്‍ സംബന്ധം

പലരുടെയും വായയുടെ വശങ്ങളിൽ ഇത്തരത്തിലുള്ള വരകളുണ്ട്. വായയുടെ വശം വൻകുടലുമായി ബന്ധിപ്പിച്ചിരിക്കുന്നു. വൻകുടലിന്‍റെ ആരോഗ്യം എല്ലായ്പ്പോഴും വളരെ പ്രധാനമാണ്. വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്ന ഒരു അവയവമാണ് കുടല്‍. എന്നാൽ ശരീരത്തിന്റെ താരതമ്യേന എളുപ്പമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറവുള്ള ഒരു ഭാഗം കൂടിയാണ്. ഫൈബർ, വിറ്റാമിൻ ഡി, വ്യായാമം, ധാരാളം ദ്രാവകങ്ങൾ എന്നിവ ധാരാളം കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കി കുടലിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

തൂങ്ങിയ ചർമ്മം- ബിപി കുറവ്

നിങ്ങൾക്ക് തൂങ്ങിയ ചർമ്മം ആണ് ഉണ്ട് എന്നുള്ളതെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും ഇത്തരം അവസ്ഥകളിൽ അതിനെ പ്രതിരോധിക്കുന്നതിന് ക്രീമും മറ്റും ഉപയോഗിക്കുന്നവർക്ക് അറിയില്ല ഇതിന്‍റെ പിന്നിൽ ബിപി കുറവാണ് എന്നുള്ള സൂചനയുള്ളതായി. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. മുഖത്തെ കവിളിന് ചുറ്റുമുള്ള ചർമ്മം വളരെയധികം തൂങ്ങിയതാണ് എന്നുണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കണം. വെറും സൗന്ദര്യ പ്രശ്നമായി മാത്രം ഇതിനെ കണക്കാക്കാതെ കൂടുതൽ ശ്രദ്ധിക്കണം.

ചുണ്ടിലെ വിള്ളൽ - രക്തക്കുറവ്

ചുണ്ടിലെ വിള്ളൽ - രക്തക്കുറവ്

ചുണ്ടിലെ വിള്ളൽ നിങ്ങളിൽ ഇത്തരത്തിലുള്ള അവസ്ഥയുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങൾ പലരും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതല്ലാതെ തന്നെ ചുണ്ടിലെ വിള്ളൽ കാണിക്കുന്ന ചില ആരോഗ്യകരമായ ലക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരമാണ് കാണേണ്ടത്. നിങ്ങളിൽ രക്തക്കുറവുണ്ടെങ്കിൽ നിങ്ങൾക്ക് ചുണ്ടിലെ വരകൾ നോക്കി മനസ്സിലാക്കാൻ സാധിക്കുന്നു.


Post a Comment

0 Comments