രഹ്നാസിന്റെ വേദനയും അതിജീവനവും വനിത വായനക്കാർക്കായി പങ്കുവച്ചിരുന്നു. ടെൻസി ജെയ്ക്കബ് തയ്യാറാക്കിയ തയ്യാറാക്കിയ ലേഖനം ചുവടെ വായിക്കാം...
മദ്യപിച്ചാണ് അയാള്‍ വരുന്നത്. പിന്നെ, എന്നെയും ഉമ്മയേയും ക്രൂരമായി അടിക്കും. അതു സഹിക്കാനാകാതെ ഞങ്ങള്‍ ഉറക്കെ നിലവിളിക്കും. അയൽവീടുകളിൽ എല്ലാവരും അതു കേൾക്കുന്നുണ്ടാകും. രക്ഷിക്കാൻ കെഞ്ചി യാലും ജനാലയുടെ പിന്നിലൊളിക്കുന്ന ആ മുഖങ്ങൾ ഒരിക്കലും വാതിൽ തുറന്ന് ഞങ്ങൾക്കടുത്തെത്താറില്ല.
അവർക്കും പേടിയായിരുന്നു അയാളെ. ഞങ്ങൾക്കും ഭയമായിരുന്നു, അല്ല, അയാൾ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. അതാണ് ശരി. ആരുമില്ലായിരുന്നു ഞങ്ങൾക്ക്. അടുത്തുള്ളവരോട് ഒന്നു മിണ്ടാൻപോലും അനുവദിക്കാതെ ഉമ്മയെ അ യാൾ വീടിനുള്ളിലെ ഇരുട്ടിലേക്ക് അടിച്ചിരുത്തി.
അയാള്‍ ആരെന്നല്ലേ, എന്റെ വാപ്പ. വെറും പതിന്നാലു വയസ്സുണ്ടായിരുന്ന എന്നെ ബലാത്സംഗം ചെയ്തതിനും മറ്റു പതിനൊന്ന് പേര്‍ക്ക് മാനഭംഗപ്പെടുത്താൻ അവസരമൊരുക്കിയതിനും ശിക്ഷിക്കപ്പെട്ട് പത്തു വർഷത്തിലധികമായി ജയിലില്‍ കഴിയുന്നു. എന്നെ ദ്രോഹിച്ചവരും ജയിലിലാണ്. ഇപ്പോള്‍ ഞാൻ അയാളെ വാപ്പ എന്നു വിളിക്കാറില്ല. അയാൾ തന്നെയാണ് ആ വിളി എന്റെ നാക്കിൻത്തുമ്പിൽ നിന്നു മുറിച്ചു മാറ്റിയത്.
ഇവൾ രഹ്നാസ്, ഇരുപത്തിന്നാലു വയസ്സുള്ള പെൺകുട്ടി. ഉമ്മയും രണ്ടനിയത്തിമാരും ഒരു അനിയനുമുണ്ട്. പ്ലസ്ടു ക ഴിഞ്ഞ് എൽഎൽബി പൂർത്തിയാക്കിയ രഹ്നാസ് ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഹൈക്കോടതിയിൽ അഭിഭാഷകയായി എ ൻറോൾ ചെയ്തു. ഇപ്പോൾ സിവിൽ സർവീസിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു. സഹതാപത്തിന്റെ മുനയൊളിപ്പിച്ച് നാം ചമച്ചിരിക്കുന്ന ‘ഇര’ എന്ന വാക്കില്‍ വിേശഷിപ്പിച്ചാല്‍ അവള്‍ നമുക്കു നേരെ മുഖമുയർത്തും. പിന്നെ, കരുത്തോെട പറയും, ‘ഞാൻ ഇരയല്ല, എനിക്കൊരു പേരുണ്ട്. എന്നെ ഉപദ്രവിച്ച കുറ്റവാളികൾ തല താഴ്ത്തട്ടെ. ഞാനെന്തിന് മറഞ്ഞിരിക്കുകയും തലകുനിക്കുകയും ചെയ്യണം.’
0 Comments
Please dont enter any spam link in comment box.